കാർത്തി ചിത്രത്തിൽ നിവിൻ പോളി
കാർത്തി നായകനായി തമിഴ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ നിവിൻ പോളി. രാഘവലോറൻസ് ചിത്രം ബെൻസിനുശേഷം നിവിൻപോളി അഭിനയിക്കുന്ന തമിഴ് ചിത്രംകൂടിയാണ്. ബെൻസിൽ പ്രതിനായക വേഷത്തിലാണ് നിവിൻ പോളി എത്തുന്നത്. കാർത്തി 29 എന്ന് താത്കാലികമായി പേരിട്ട് തമിഴ് ഒരുക്കുന്ന ചിത്രം അറുപതുകളുടെ പശ്ചാത്തലത്തിൽ ഗ്യാങ്സ്റ്റർ കഥ ആണ്. രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. കാർത്തിക്കും നിവിൻ പോളിക്കും ഒപ്പം കല്യാണി പ്രിയദർശൻ ഇതാദ്യമായാണ്. വടിവേലു ആണ് മറ്റൊരു പ്രധാന താരം.
നടൻ കൂടിയായ തമിഴ് ജയ്ഭീം എന്ന ചിത്രത്തിൽ പ്രതിനായകനായി തിളങ്ങിയിട്ടുണ്ട്. അതേസമയം റാമിന്റെ സംവിധാനത്തിൽ നിവിൻ പോളി അഭിനയിച്ച ഏഴ് കടൽ ഏഴ് മലൈ റിലീസിന് ഒരുങ്ങുന്നു. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിൽ സൂരി, അഞ്ജലി എന്നിവരാണ് മറ്റു താരങ്ങൾ.
പേരൻപ്, താരമണി, തങ്കമീൻകൾ, കട്രത് തമിഴ് എന്നീ ചിത്രങ്ങൾക്കുശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുവൻ ശങ്കർരാജയാണ് സംഗീതം. ഛായാഗ്രഹണം ഏകാംബരം. ബ്ളോക് ബസ്റ്റർ ചിത്രം മാനാടിനുശേഷം വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് നിർമ്മാണം.