ഫീനിക്സിനെ അഭിനന്ദിച്ച് വിജയ്, ഫാൻ ബോയ് നിമിഷത്തിൽ സൂര്യ സേതുപതി
ഫീനിക്സ് എന്ന ചിത്രത്തിലെ നായകൻ സൂര്യ സേതുപതിയേയും സംവിധായകൻ അനൽ അരശിനേയും അഭിനന്ദിച്ച് വിജയ് . സിനിമ കണ്ടശേഷം വിജയ് ഇരുവരെയും നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. ഇരുവരും വിജയ്ക്ക് നന്ദി പറഞ്ഞു. മക്കൾ ശെൽവൻ വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഫീനിക്സിന്. വിജയുടെ കടുത്ത ആരാധകനായ സൂര്യ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളിൽ ഒന്നാണ്.
ഫീനിക്സിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ലഭിക്കുന്നത്. പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫറായ അനൽ അരശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സാം സി .എസ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി .ആർ. ഒ : പ്രതീഷ് ശേഖർ.