മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിഷേധ പ്രകടനം
ചാവക്കാട്: കടലാക്രമണത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട് പരാതി പറയാനെത്തിയ മത്സ്യത്തൊഴിലാളികളെ താടിവെച്ച ഗുണ്ടകൾ എന്ന് അധിക്ഷേപിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ചു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ നടന്ന ജില്ലാതല പരിപാടി മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.എം. അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. സുരേന്ദ്രൻ മരക്കാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഡി. വീരമണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി, എച്ച്. ഷാജഹാൻ, ജില്ലാ ഭാരവാഹികളായ കെ.കെ. വേഡുരാജ്, നളിനാക്ഷൻ ഇരട്ടപ്പുഴ, സി.എസ്. രമണൻ, ടി.എം. പരീത്, മാലിക്കുളം അബു, പി.കെ. കബീർ, കെ.ജി. വിജേഷ്, മൂക്കൻ കാഞ്ചന, ജമാൽ താമരത്ത്, കെ.ബി. ബിജു, കെ.കെ. ഹിരോഷ്, ചാലിൽ മൊയ്തുണ്ണി എന്നിവർ പ്രസംഗിച്ചു.