വൃക്ഷത്തൈ വിതരണം
Saturday 05 July 2025 1:56 AM IST
ആലപ്പുഴ: കനറാ ബാങ്കിന്റെ 120ാം വാർഷികത്തോടനുബന്ധിച്ച് കാനറ ബാങ്ക് ഐ.ഐ.ടി വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പുതിയ സോഫ്റ്റ് വെയർ, ഹാർഡ് വെയർ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു. കനറാ ബാങ്ക് ആലപ്പുഴ റീജിയണൽ മേധാവിയും അസി. ജനറൽ മാനേജരുമായ ഷോൺ ഷിബു ഉദ്ഘാടനം ചെയ്തു. സി.ബി.ഐ.ഐ.ടി ഹാളിൽ നടന്ന ചടങ്ങിൽ ഡയറക്ടർ എൻ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഫാക്വൽറ്റിമാരായ രാഹുൽ പി. നായർ, ഷൈക്ക് വയലാർ, പി. സോണിനാഥ് എന്നിവർ സംസാരിച്ചു.