കേപ്പ് ക്യാമ്പസിൽ എം.ബി.എ സീറ്റൊഴിവ്

Saturday 05 July 2025 1:56 AM IST

ആലപ്പുഴ: പുന്നപ്ര കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ 2025-27 വർഷത്തേയ്ക്കുള്ള ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ ഒ.ഇ.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും ജനറൽ വിഭാഗത്തിനും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഫിനാൻസ്, മാർക്കറ്റിംഗ് ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ്, ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും. ഫോൺ: 04772267602, 9946488075, 9188067601, 9747272045.