വിദ്യാർത്ഥികളെ അനുമോദിച്ചു
Saturday 05 July 2025 12:56 AM IST
അമ്പലപ്പുഴ : വായന പക്ഷാചരണത്തിന്റെ ഭാഗമായി കരുമാടി കെ.കെ.കുഞ്ചുപിള്ള സ്മാരക ഗ്രന്ഥശാല ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം വായനാവസന്തം എന്ന പേരിൽ നടത്തിയ പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രനശാല പ്രസിഡന്റ് സി . ഷൈലേന്ദ്രൻ അദ്ധ്യക്ഷനായി.അഡ്വ. ലക്ഷ്മി ചന്ദ്രൻ, ജി. ഷിബു, വീണ ശ്രീകുമാർ, ശാലിനി തോട്ടപ്പള്ളി, ആർ. ബാബു, വെളളാർ മല സ്കൂൾ അധ്യാപകൻ ഉണികൃഷ്ണൻ, ആർ .രാഗേഷ്, സത്യൻ എന്നിവർ സംസാരിച്ചു.