കഞ്ചാവ് കേസിൽ 6മാസം തടവ്

Saturday 05 July 2025 1:09 AM IST

ഹരിപ്പാട് : വില്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ച കേസിൽ തമിഴ്നാട് തേനി ജില്ല ഉത്തമപാളയം പൊന്നയാതേവർ തെരുവിൽ ഹൗസ് നമ്പർ എ9 ൽ മൊക്ക രാജിനെ (81) ആറ് മാസത്തെ തടവിന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2 ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചു. ജാമ്യത്തിൽ പോയ ശേഷം വിചാരണക്ക് ഹാജരാകാതെ ഒളിവിൽപ്പോയ പ്രതിയെ സെഷൻസ് കോടതിയുടെ വാറണ്ട് ഉത്തരവ് പ്രകാരം ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. സിവിൽ പൊലീസ് ഓഫീസർ മാത്യൂ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ.ശ്രീമോൻ ഹാജരായി