കുരുന്നുകൾക്ക് വർണക്കൂടാരം

Saturday 05 July 2025 2:14 AM IST

അമ്പലപ്പുഴ: കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ വർണക്കൂടാരമൊരുങ്ങി. പുറക്കാട് ഗവ. എൽ :പി സ്കൂൾ അങ്കണത്തിലാണ് കുരുന്നുകൾക്ക് ആട്ടവും പാട്ടും കളിചിരി മേളങ്ങളുമായി ആടിത്തിമിർക്കാൻ എസ്.എസ്.എ 10 ലക്ഷം രൂപ ചെലവിൽ വർണ്ണക്കൂടാരമൊരുക്കിയത്. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവാർഡ് ജേതാവ് ഡോ. ഷാലിമ കൈരളി, സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുസ്തഫ എന്നിവരെ അനുമോദിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി.