നെൽവിത്ത് വിതരണം
Saturday 05 July 2025 2:14 AM IST
ആലപ്പുഴ: വിത്തുകൾ രാജ്യത്തിന്റെ ഖജനാവാണെന്നും ഏറ്റവും ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കണമെന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി വഴി ഉത്പാദിപ്പിച്ച നെൽവിത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ മന്ത്രിയിൽ നിന്ന് വിത്ത് ഏറ്റുവാങ്ങി. ഒരു ലക്ഷം പച്ചക്കറിത്തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് നിർവഹിച്ചു.