ഡോക്ടേഴ്സ് ദിനാചരണം
Saturday 05 July 2025 1:14 AM IST
ചേർത്തല: ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ടുകൾ ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ ആദരിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോ.ജോസഫ് ജോസഫ്,ഡോ.മുഹമ്മദ് മുനീർ എന്നിവരെ ആദരിച്ചു. തുടർന്ന് ചേർത്തല ആയുർവേദ ആശുപത്രി,എക്സ് റേ,കെ.വി.എം., മതിലകം ആശുപത്രികളിലെ ഡോക്ടർമാരെ പുഷ്പങ്ങൾ നൽകി ആദരിച്ചു.പ്രധാനാദ്ധ്യാപിക എം.മിനി,സ്‌കൗട്ട് മാസ്റ്റർ സാജു തോമസ്, സ്‌കൗട്ടുകളായ അർജുൻരാജ്,നോയൽ ജോസ്,അഭിനന്ദ് ബൈജു,ആർ. കാശിനാഥൻ,ആഷിത് പ്രകാശ് എന്നിവർ നേതൃത്വം നൽകി.