സെക്രട്ടേറിയറ്റ് മാർച്ചും ധർണയും
Saturday 05 July 2025 3:54 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സമഗ്രശിക്ഷ കേരള പ്രോജക്ടിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.ആർ.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.സുനിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.വിനോദൻ,കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ എ.കെ. ബീന,ബി.ഗിരീശൻ,സജിൻ കുമാർ.വി,എൽദോ ജോൺ,കെ.എസ്.ബിനുകുമാർ, എസ്.കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.