ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂൾ
Saturday 05 July 2025 2:58 AM IST
തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ചരമവാർഷിക ദിനത്തിൽ ചെങ്കൽ സായ്‌കൃഷ്ണ പബ്ലിക് സ്കൂളിൽ അനുസ്മരണം സംഘടിപ്പിച്ചു.വിവേകാനന്ദന്റെ 10 അടി പൊക്കമുള്ള പ്രതിമയ്ക്ക് മുന്നിൽ അക്കാഡമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ,പ്രിൻസിപ്പൽ ടി.രേണുക എന്നിവർ ഹാരാർപ്പണം നടത്തി.കുട്ടികളെ പ്രതിനിധീകരിച്ച് സ്കൂൾ ഹെഡ്ഗേൾ അലോണ ബി.ആന്റണി, സ്കൂൾ ഹെഡ് ബോയ് ആന്ധ്ര സ്റ്റാലിൻ എന്നിവർ പുഷ്പാർച്ചന നടത്തി.തുടർന്ന് സ്വാമി വിവേകാനന്ദന്റെ ജീവിതവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും കുട്ടികൾക്ക് അദ്ധ്യാപകർ വിശദീകരിച്ചു കൊടുത്തു.