പുസ്തക പ്രകാശനം

Saturday 05 July 2025 3:00 AM IST

തിരുവനന്തപുരം: അമ്മ മലയാളം സാഹിത്യവേദി പ്രസിഡന്റ് മോഹൻ ഡി.കല്ലംപള്ളി രചിച്ച പത്താമത്തെ നോവൽ

' ഒഴുകാത്ത പുഴ ' കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് എസ്.ആർ.ലാൽ കവി.കെ.സുദർശനന് നൽകി പ്രകാശനം ചെയ്തു. കരുമ്പുക്കോണം മുടിപ്പുര ദേവീ ക്ഷേത്രത്തിൽ നടന്ന സമ്മേളനത്തിൽ സാഹിത്യവേദി സെക്രട്ടറി ഫൽഗുനൻ വടവുകോട്,നോവലിസ്റ്റ് മോഹൻ ഡി.കല്ലംപള്ളി, വി.എസ്.അജിത,കരിയം വിജയകുമാർ,ചുള്ളാളം ബാബുരാജ്,ഡോ.എം.രാജീവ് കുമാർ,സുനിൽ കല്ലംപള്ളി എന്നിവർ പങ്കെടുത്തു.