അഖിലൻ തന്ത്രി പുരസ്കാരം
Saturday 05 July 2025 4:04 AM IST
കോവളം: കോളിയൂർ അഖിലൻ തന്ത്രി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2025ലെ പുരസ്‌കാരത്തിന് മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ.വാഴമുട്ടം ബി.ചന്ദ്രബാബു അർഹനായി. 870ഓളം മതമൈത്രി സംഗീതസദസ് സംഘടിപ്പിച്ച പ്രതിഭയെന്ന നിലയിലാണ് അവാർഡ് നൽകുന്നതെന്ന് ഫോറം ചെയർമാൻ ഉപേന്ദ്രൻ കോൺട്രാക്ടർ,കൺവീനർ ഷാജിമോൻ എന്നിവർ അറിയിച്ചു. 14ന് കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഹാളിൽ നടക്കുന്ന അഖിലൻ തന്ത്രി 15-ാം അനുസ്‌മരണ സമ്മേളനത്തിൽ സ്വാമി ബോധിതീർത്ഥ അവാർഡ് നൽകും.