സാന്ത്വന പുരസ്‌കാരം

Saturday 05 July 2025 3:06 AM IST

തിരുവനന്തപുരം : രാജേശ്വരി ഫൗണ്ടേഷൻ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫൗണ്ടഷൻ സ്ഥാപകൻ കെ.വിജയകുമാരൻ നായരുടെ സ്മരണാർത്ഥം രാജേശ്വരി ഫൗണ്ടഷൻ ഏർപ്പെടുത്തിയ സാന്ത്വന പുരസ്‌കാരം അമൃതവർഷിണി ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക ലതാനായർക്ക് സമർപ്പിച്ചു.മുൻ സ്പീക്കർ എം.വിജയകുമാർ അവാർഡ് നൽകി.ഫൗണ്ടഷൻ സെക്രട്ടറി എം.ആർ.മനോജ് ,കൗൺസിലർമാരായ ഷീജ മധു,ആഭോദാ ശ്രമം ട്രഷറർ ബാലചന്ദ്രൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അസോസിയേഷൻ സെക്രട്ടറി ഗണപതി കൃഷ്ണൻ സൈക്കോളജിസ്റ്റ് ഡോ.പത്മകുമാർ,ഫൗണ്ടേഷൻ ട്രഷറർ മാലിനി, ശാലിനി തുടങ്ങിയവർ സംസാരിച്ചു.