കരമന ജനമൈത്രി പൊലീസ് സ്റ്റേഷൻ സുരക്ഷാസമിതി
Saturday 05 July 2025 3:11 AM IST
തിരുവനന്തപുരം: കരമന ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി സുരക്ഷാ സമിതിയുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും 101-ാം പ്രതിമാസ കൂട്ടായ്മ ഇന്ന് നടക്കും. കരമന പൂജാഹാളിൽ നടക്കുന്ന ചടങ്ങ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് ഉദ്ഘാടനം ചെയ്യും. ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഷിബു.എൻ അദ്ധ്യക്ഷത വഹിക്കും.സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ ഫറാഷ്,നകുൽരാജ് ദേശ് മുഖ്, എം.കെ.സുൾഫിക്കർ,എസ്.എച്ച്.ഒമാരായ എസ്.അനൂപ്,വി.ശിവകുമാർ,ഉണ്ണിതമലം തുടങ്ങിയവർ പങ്കെടുക്കും.