കീവിൽ റഷ്യയുടെ വ്യോമാക്രമണം

Saturday 05 July 2025 1:10 AM IST

കീവ്: യു.എസ് ആയുധ വിതരണം നിറുത്തിയതിനു പിന്നാലെ യുക്രെയിനിൽ റഷ്യയുടെ വൻ വ്യോമാക്രമണം. 550 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഏഴു മണിക്കൂറാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണിത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനത്തെ വിവിധ ജില്ലകളിലായി കനത്ത നാശനഷ്ടങ്ങളുമുണ്ടായി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റഷ്യൻ ആക്രമണമെന്നതും ശ്രദ്ധേയമാണ്. സംഭാഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു.

പിടിച്ചെടുത്ത എല്ലാ യുക്രെയിൻ പ്രവിശ്യകളെ റഷ്യ നിയന്ത്രിക്കുന്നത് അംഗീകരിക്കുക എന്നതായിരുന്നു പുട്ടിൻ-ട്രംപ് ചർച്ചയിലെ റഷ്യയുടെ ആവശ്യം. വൊളൊഡിമിർ സെലെൻസ്കിയെ യുക്രെയിൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കുക,യുക്രെയിൻ ഭരണഘടന ഭേദഗതി ചെയ്യുക,നാറ്റോ അംഗത്വം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പുട്ടിൻ ഉന്നയിച്ചു.

യുക്രെയിനു നൽകിക്കൊണ്ടിരുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും മറ്റ് ആയുധങ്ങളുടെയും വിതരണം തടഞ്ഞ ട്രംപ് വ്യാഴാഴ്ച യുക്രെയിനെ കുറ്റപ്പെടുത്തുകയും ചെയ്തു. യുക്രെയിന് എല്ലാവിധ സഹായങ്ങളാണ് നൽകിയിരുന്നതെന്ന് ട്രംപ് പറഞ്ഞു. അതേസമയം, റഷ്യ 539 ഡ്രോണുകളും 11 ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചതായി യുക്രെയ്ൻ പറഞ്ഞു. രാത്രിയിലുണ്ടായ ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റു. ഉ​റ​ക്ക​മി​ല്ലാ രാ​ത്രി​യാ​യി​രു​ന്നു ഇ​തെ​ന്ന് സെ​ല​ൻ​സ്കി പ​റ​ഞ്ഞു. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യൻ വ്യോമാക്രമണങ്ങളിൽ സാധാരണക്കാരുടെ മരണസംഖ്യ ജനുവരിക്കും ജൂണിനും ഇടയിൽ 50 ശതമാനം വർദ്ധിച്ചതായി ഈ മാസം പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പറയുന്നു.

പു​തി​യ​ ​ത​ട​വു​കാ​രു​ടെ കൈ​മാ​റ്റം​ ​പ്ര​ഖ്യാ​പി​ച്ചു

ക​ഴി​ഞ്ഞ​ ​മാ​സം​ ​ഇ​സ്താം​ബു​ളി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ൽ​ ​ഇ​രു​ ​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ണ്ടാ​ക്കി​യ​ ​ക​രാ​റു​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​വെ​ള്ളി​യാ​ഴ്ച​ ​റ​ഷ്യ​യും​ ​യു​ക്രെ​യ്നും​ ​പു​തി​യ​ ​ത​ട​വു​കാ​രെ​ ​കൈ​മാ​റ്റം​ ​ചെ​യ്യു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു.​ ​റ​ഷ്യ​യു​ടെ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​ലേ​റെ​ ​നീ​ണ്ട​ ​അ​ധി​നി​വേ​ശ​ത്തി​ലു​ട​നീ​ളം,​യു​ദ്ധം​ ​ചെ​യ്യു​ന്ന​ ​ക​ക്ഷി​ക​ൾ​ ​യു​ദ്ധ​ത്ത​ട​വു​കാ​രെ​ ​പ​ര​സ്പ​രം​ ​കൈ​മാ​റി.​ ​ഇ​സ്താം​ബു​ളി​ൽ​ ​അ​ടു​ത്തി​ടെ​ ​ന​ട​ന്ന​ ​ച​ർ​ച്ച​ക​ളി​ൽ,​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​വ​രെ​യും,​ ​രോ​ഗി​ക​ളാ​യ​വ​രെ​യും,​ 25​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​വ​രെ​യും​ ​ത​ട​വി​ലാ​ക്കി​യ​ ​എ​ല്ലാ​ ​സൈ​നി​ക​രെ​യും​ ​മോ​ചി​പ്പി​ക്കാ​ൻ​ ​അ​വ​ർ​ ​സ​മ്മ​തി​ച്ചു.​ ​നീ​ല​യും​ ​മ​ഞ്ഞ​യും​ ​പ​താ​ക​ക​ളി​ൽ​ ​പൊ​തി​ഞ്ഞ,​ ​മോ​ചി​ത​രാ​യ​ ​യു​ക്രെ​നി​യ​ൻ​ ​സൈ​നി​ക​രു​ടെ​ ​ഫോ​ട്ടോ​ക​ൾ​ ​പ്ര​സി​ഡ​ന്റ് ​വൊ​ളൊ​ഡി​മി​ർ​ ​സെ​ലെ​ൻ​സ്കി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.