ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഊഷ്മള സ്വീകരണം, മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരം

Saturday 05 July 2025 1:12 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ട്രി​നി​ഡാ​ഡ് ​ആ​ൻ​ഡ് ​ടൊ​ബാ​ഗോ​യി​ലെ​ത്തി​യ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​ഊ​ഷ്‌​മ​ള​ ​സ്വീ​ക​ര​ണം.​ ​പ​ര​മോ​ന്ന​ത​ ​ദേ​ശീ​യ​ ​ബ​ഹു​മ​തി​യാ​യ​ ​'​ദി​ ​ഓ​ർ​ഡ​ർ​ ​ഒ​ഫ് ​ദി​ ​റി​പ്പ​ബ്ലി​ക് ​ഒ​ഫ് ​ട്രി​നി​ഡാ​ഡ് ​ആ​ൻ​ഡ് ​ടൊ​ബാ​ഗോ"​ ​മോ​ദി​ക്ക് ​ന​ൽ​കി.​ ​ആ​ഗോ​ള​ ​നേ​തൃ​ത്വം,​ ​ഇ​ന്ത്യ​ൻ​ ​പ്ര​വാ​സി​ക​ളു​മാ​യു​ള്ള​ ​ ​ഇ​ട​പെ​ട​ൽ,​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​മാ​നു​ഷി​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ​ട്രി​നി​ഡാ​ഡ് ​ആ​ൻ​ഡ് ​ടൊ​ബാ​ഗോ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ക​മ​ല​ ​പെ​ർ​സാ​ദ് ​ബി​സ്സേ​സ​ർ​ ​പ​റ​ഞ്ഞു.​ ​മോ​ദി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ത്യ​ ​ആ​ഗോ​ള​ ​ശ​ക്തി​യാ​യി.​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ ​ആ​ധു​നി​ക​വ​ത്‌​ക​രി​ച്ചു.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​അ​ഭി​മാ​നം​ ​വ​ള​ർ​ത്തി​യെ​ന്നും​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​സം​യു​ക്ത​ ​സ​മ്മേ​ള​ന​ത്തെ​ ​മോ​ദി​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്‌​തു.ടൊ​ബാ​ഗോ​യി​ലെ​ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​യാ​ത്ര​ ​ധീ​ര​മാ​ണെ​ന്ന് ​മോ​ദി​ ​പ​റ​ഞ്ഞു.​ ​ഇ​ന്ത്യക്കാ​ർ​ ​എ​ത്തി​യ​തി​ന്റെ​ 180​-ാം​ ​വാ​ർ​ഷി​ക​ ​വേ​ള​യാ​യ​തി​നാ​ൽ​ ​സ​ന്ദ​ർ​ശ​നം​ ​കൂ​ടു​ത​ൽ​ ​സ​വി​ശേ​ഷ​മാ​യെ​ന്നും ​പ​റ​ഞ്ഞു.ത​ല​സ്ഥാ​ന​മാ​യ​ ​പോ​ർ​ട്ട് ​ഒ​ഫ് ​സ്‌​പെ​യി​നി​ലെ​ത്തി​യ​ ​മോ​ദി​യെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ക​മ​ല​യും​ ​മ​ന്ത്രി​മാ​രും​ ​സ്വീ​ക​രി​ച്ചു.​ 1999​നു​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇവിടെയെത്തുന്നത്.പരമ്പരാഗത ഇ​ന്തോ​-​ട്രി​നി​ഡി​യ​ൻ​ ​രീ​തി​യി​ലാ​ണ് ​പ്ര​വാ​സി​ക​ൾ​ ​മോ​ദി​യെ​ ​സ്വീ​ക​രി​ച്ച​ത്.​ ​

ഇലയിൽ ഭക്ഷണം കഴിച്ച്

പ്രധാനമന്ത്രി കമല ഒരുക്കിയ വിരുന്നിൽ സൊഹാരി ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ഇരു രാജ്യങ്ങളിലെയും സാംസ്‌കാരിക ബന്ധത്തിന് തെളിവാണിതെന്ന് മോദി പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജയന്തി ആഘോഷിച്ചപ്പോൾ 'വൈഷ്ണവ ജനതോ" ആലപിച്ച ട്രിനിഡാഡിലെ ഗായകൻ റാണ മൊഹിപ്പുമായും മോദി സംസാരിച്ചു.

ബീഹാറിന്റെ മകൾ

കമല പെർസാദ് ബീഹാറിന്റെ മകളാണെന്ന് മോദി വിശേഷിപ്പിച്ചു. ബീഹാർ ബക്‌സർ ജില്ലയിലെ ഭെലുപുർ ഗ്രാമത്തിൽ നിന്നുള്ളവരാണ് കമലയുടെ പൂർവികർ. അറ്റോർണി ജനറലായിരുന്ന അവർ പിന്നീട് പാർലമെന്റംഗവും പ്രതിപക്ഷനേതാവും രാഷ്ട്രത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയുമായി. 2012ൽ കമല ബീഹാർ സന്ദർശിച്ചിരുന്നു. മോദി അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പകർപ്പും മഹാകുംഭമേളയിൽ നിന്നുള്ള പുണ്യജലവും കമലയ്ക്ക് നൽകി.