രാജ്യാന്തര സർവീസുകൾക്കായി വ്യോമപാത തുറന്ന് ഇറാൻ

Saturday 05 July 2025 1:13 AM IST

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനിടയ്ക്ക് അടച്ചിട്ട വ്യോമാതിർത്തി തുറന്ന് ഇറാൻ. ടെഹ്റാനിലെ മെഹ്റാബാദ്,ഇമാം ഖുമൈനി രാജ്യാന്തര വിമാനത്താവളങ്ങളും വടക്ക്,കിഴക്ക്,പടിഞ്ഞാറ്,തെക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും തുറക്കും.

ഇസ്ഫഹാൻ,തബ്രിസ് എന്നിവിടങ്ങൾ ഒഴികെയുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ രാവിലെ 5നും വൈകിട്ട് 6നും ഇടയിൽ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കു പിന്നാലെയാണ് കഴിഞ്ഞമാസം ഇറാൻ വ്യോമപാത അടച്ചത്.

അതിനിടെ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ പിൻവലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥർ ഇറാനിൽ നിന്ന് ഇന്നലെ മടങ്ങി. ഇസ്രയേലുമായുള്ള സംഘർഷ സമയത്ത് ടെഹ്റാനിൽ തുടർന്ന ഉദ്യോഗസ്ഥരാണ് മടങ്ങിയത്.

പ്രതിരോധ പദ്ധതിയുമായി

ഇസ്രയേൽ

ഇറാനെതിരെ പ്രതിരോധം ശക്തമാക്കാൻ സേനകൾക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിർദ്ദേശം. ഇറാന്റെ ആണവ-മിസൈൽ ശേഷികൾ വീണ്ടെടുക്കാൻ അനുവദിക്കരുതെന്നും ഇതിനായി ഇന്റലിജൻസ്,വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

നെ​​​ത​​​ന്യാ​​​ഹു നാ​​​ളെ​ ​യു.​​​എ​​​സി​​ൽ

ടെ​ൽ​ ​അ​വീ​വ്:​ ​ഗാ​സ​ ​വെ​​​ടി​​​നി​റു​​​ത്ത​​​ൽ​ ​ച​​​ർ​​​ച്ച​​​ക​​​ൾ​ ​അ​​​ന്ത്യ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ന്ന് ​സൂ​​​ച​​​ന.​ ​ഈ​​​ജി​​​പ്റ്റ്,​ ​ഖ​​​ത്ത​​​ർ​ ​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​ ​മ​ദ്ധ്യ​സ്ഥ​​​ത​​​യി​​​ൽ​ ​മു​​​ന്നോ​​​ട്ടു​​​വ​ച്ച​ ​വെ​​​ടി​​​നി​റു​​​ത്ത​​​ൽ​ ​നി​​​ർ​ദ്ദേ​​​ശം​ ​അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ​ ​ഒ​​​രു​​​ക്ക​​​മാ​​​ണെ​​​ന്നും​ ​എ​​​ന്നാ​​​ൽ,​ ​താ​ത്കാ​​​ലി​​​ക​ ​വെ​​​ടി​​​നി​​​റു​ത്ത​​​ൽ​ ​യു​​​ദ്ധ​​​വി​​​രാ​​​മ​​​ത്തി​​​​​ന്റെ​ ​തു​​​ട​​​ക്ക​​​മാ​​​ക​​​ണ​​​മെ​​​ന്നും​ ​ഹ​​​മാ​​​സ് ​അ​​​റി​​​യി​​​ച്ച​​​താ​​​യി​ ​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​ ​പ​​​റ​​​യു​​​ന്നു.​ ​തു​​​ർ​​​ക്കി​​​യ​ ​ന​​​ഗ​​​ര​​​മാ​​​യ​ ​ഇ​​​സ്താം​​​ബു​​​ളി​​​ൽ​ ​ഹ​​​മാ​​​സ് ​നേ​​​താ​​​ക്ക​​​ളു​​​ടെ​ ​ച​​​ർ​​​ച്ച​ ​പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.​ ​മ​​​റ്റ് ​പാ​ല​​​സ്തീ​​​നി​ ​സാ​​​യു​​​ധ​ ​ഗ്രൂ​​​പ്പു​​​ക​​​ളു​​​മാ​​​യി​ ​വി​​​ഷ​​​യം​ ​ച​​​ർ​​​ച്ച​ ​ചെ​​​യ്ത് ​തീ​​​രു​​​മാ​​​ന​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് ​ഹ​​​മാ​​​സ് ​പ്ര​​​തി​​​ക​​​ര​​​ണം.​ 12​ ​ദി​​​വ​​​സം​ ​നീ​​​ണ്ട​ ​ഇ​​​റാ​​​ൻ​-​ ​ഇ​​​​​സ്ര​യേ​​​ൽ​ ​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ​ ​വെ​​​ടി​​​നി​​​റു​​​ത്ത​​​ൽ​ ​ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ​ ​വി​​​ജ​​​യി​​​ച്ച​​​തി​​​നു​ ​പി​ന്നാ​ലെ​ ​ഗാ​സ​യി​​​ലും​ ​സ​​​മാ​​​ധാ​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് ​യു.​​​എ​​​സ് ​രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.​ ​ഒ​​​രാ​​​ഴ്ച​​​ക്ക​​​കം​ ​ഗാ​​​സ​യി​​​ൽ​ ​വെ​​​ടി​​​നി​​​റു​ത്ത​​​ൽ​ ​ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് ​ട്രം​​​പ് ​പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും​ ​ചെ​​​യ്തു.​ ​ഞാ​​​യ​​​റാ​​​ഴ്ച​ ​ഇ​​​സ്ര​യേ​​​ൽ​ ​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​ ​ബെ​ഞ്ച​മി​ൻ​ ​നെ​ത​ന്യാ​ഹു​ ​വാ​​​ഷി​​​ങ്ട​​​ണി​​​ലേ​​​ക്ക് ​പോ​കു​ന്നു​ണ്ട്.​ ​ഗാ​സ​​​യി​​​ൽ​ ​സ​​​മ്പൂ​​​ർ​​​ണ​ ​യു​​​ദ്ധ​​​വി​​​രാ​​​മം​ ​വേ​​​ണ​​​മെ​​​ന്ന് ​ഹ​​​മാ​​​സ് ​പ​​​റ​​​യു​​​മ്പോ​​​ൾ​ ​അ​​​ത് ​അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ​നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്റെ​ ​നി​​​ല​​​പാ​​​ട്.​ ​യു.​​​എ​​​സി​​​ൽ​ ​ട്രം​​​പ്-​ ​നെ​​​ത​​​ന്യാ​​​ഹു​ ​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം​ ​തി​​​ങ്ക​​​ളാ​​​ഴ്ച​ ​വെ​​​ടി​​​നി​​​റു​​​ത്ത​​​ൽ​ ​പ്ര​​​ഖ്യാ​​​പ​​​നം​ ​ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.