ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഭീഷണി നേരിടുന്നു: റിട്ട. ജഡ്‌ജി

Saturday 05 July 2025 1:13 AM IST

ന്യൂഡൽഹി: ജുഡിഷ്യറിയുടെ സ്വതന്ത്ര സ്വഭാവം ഇക്കാലത്തും ഭീഷണി നേരിടുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്‌ജി അഭയ് എസ്. ഓക. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്‌ജി നിയമനത്തിന് കൊളീജിയം അയക്കുന്ന ശുപാർശകളിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകുന്നത് ഇതിനു തെളിവാണ്. കഴിഞ്ഞ മേയ് 23ന് വിരമിച്ച ജസ്റ്റിസ് ഓക, ഗോവ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു. സുപ്രീംകോടതി കൊളീജിയം അയയ്ക്കുന്ന ശുപാർശകളിൽ ഒരു വർഷത്തിലേറെ അടയിരിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 10 മാസത്തിനു ശേഷം നിയമനം

2024 സെപ്‌തംബറിൽ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്‌ത രണ്ടു അഭിഭാഷകരെ ബോംബെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിച്ച് കേന്ദ്രസർക്കാർ ഇന്നലെ വിജ്ഞാപനമിറക്കി. നിയമന ശുപാർശകളിൽ കേന്ദ്രം വേഗം തീരുമാനമെടുക്കുന്നില്ലെന്ന് ജുഡിഷ്യറിയിൽ നിന്നടക്കം പരാതിയുണ്ട്. ശുപാർശ ചെയ്‌ത് 10 മാസത്തിനുശേഷമാണ് മഹാരാഷ്ട്രയിലെ അഭിഭാഷകരായ ഗൗതം അശ്വിൻ അൻഖദ്,​ മഹേന്ദ്ര മാധവ്റാവു നെർലികർ എന്നിവരെ ഹൈക്കോടതി ജഡ്‌ജിമാരായി നിയമിച്ചത്. പത്ത് ഹൈക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവുകൾ നികത്താൻ കൊളീജിയം മാരത്തൺ അഭിമുഖം നടത്തി 36 പേരുടെ പട്ടിക കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് അയച്ചിരുന്നു. പഞ്ചാബ് - ഹരിയാന, മദ്ധ്യപ്രദേശ്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്, പാട്ന,​ ഗുവാഹത്തി,​ മേഘാലയ,​ അലഹബാദ് ഹൈക്കോടതികളിലെ ഒഴിവുകളിലാണിത്.

കൊ​ളീ​ജി​യം​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ബാ​ഹ്യ​ ​

ഇ​ട​പെ​ട​ൽ​ ​അ​നു​വ​ദി​ക്കി​ല്ല​:​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​ഗ​വാ​യ്

ന്യൂ​ഡ​ൽ​ഹി​ ​:​ ​സു​പ്രീം​കോ​ട​തി​ ​കൊ​ളീ​ജി​യ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ബാ​ഹ്യ​ ​ഇ​ട​പെ​ട​ൽ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​ചീ​ഫ് ​ജ​സ്റ്റി​സ് ​ബി.​ആ​ർ.​ ​ഗ​വാ​യ്.​ ​സു​താ​ര്യ​ത​ ​ഉ​റ​പ്പാ​ക്കും.​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​രു​ടെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്നു.​ ​സ​മൂ​ഹ​ത്തി​ലെ​ ​എ​ല്ലാ​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​വ​രു​ടെ​യും​ ​പ്രാ​തി​നി​ധ്യം​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​ജ​സ്റ്റി​സ് ​ഗ​വാ​യ് ​പ​റ​ഞ്ഞു.​ ​ബോം​ബെ​ ​ബാ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ട​ങ്ങി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.