രാഹുൽ രാധാകൃഷ്‌ണന് സാഹിത്യ അക്കാഡമി എൻഡോവ്‌മെന്റ് അവാർഡ്
Saturday 05 July 2025 10:42 AM IST
കേരള സാഹിത്യ അക്കാഡമിയുടെ സാഹിത്യവിമർശനത്തിനുള്ള 2024ലെ എം അച്യുതൻ എൻഡോവ്മെന്റ് അവാർഡ് നേടി രാഹുൽ രാധാകൃഷ്ണൻ. 'ഉയിർ ഭൂപടങ്ങൾ' എന്ന കൃതിയാണ് അവാർഡിനർഹമായത്.
25,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 50 വയസുവരെയുള്ള എഴുത്തുകാരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.