മക്കൾ ചെയ്ത തെറ്റിന് രക്ഷിതാക്കൾക്ക് 30,000 രൂപ പിഴ, പിടിയിലായതിലേറെയും 15​ ​മു​ത​ൽ​ 17​ ​വ​യ​സു​വ​രെ​യു​ള്ളവർ

Saturday 05 July 2025 12:32 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ലൈ​സ​ൻ​സി​ല്ലാ​തെ​യും​ ​അ​പ​ക​ട​ക​ര​മാ​യും​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളു​മാ​യി​ ​സ്‌​കൂ​ളുക​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ത്തു​ന്ന​ത് ​ത​ട​യാ​ൻ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​പൊ​ലീ​സ് ​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ നാൽപ്പതോളം​ ​ബൈ​ക്കു​ക​ൾ​ ​പി​ടി​കൂ​ടി. ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 15​ ​മു​ത​ൽ​ 17​ ​വ​യ​സു​വ​രെ​യു​ള്ളവർ​ ​ഓ​ടി​ച്ചു​വ​ന്ന​ ​ബൈ​ക്കു​കളും​ ​പി​ടി​കൂ​ടിയത്.​ ​ഇ​തി​ന് ​ര​ക്ഷി​താ​ക്ക​ൾ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത് ​വി​ദ്യാ​ർത്ഥികൾ​ക്കെ​തി​രെ​ ​ജു​വ​നൈ​ൽ​ ​ജ​സ്റ്റി​സ് ​ആ​ക്ട് ​പ്ര​കാ​രം​ ​സോ​ഷ്യ​ൽ​ ​ബാ​ക്ക്ഗ്രൗ​ണ്ട് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​

​പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് 30,000 രൂപ​ ​വ​രെ​യാ​ണ് ​ഓ​രോ​രു​ത്ത​ർ​ക്കും​ ​പി​ഴ​യി​ട്ട​ത്.​ ​ബാ​ക്കി​യു​ള്ള​വ​ർ​ 18​ ​തി​​ക​ഞ്ഞ​വ​രാ​ണ്.​ ​ഇ​വ​ർ​ക്ക് ​ലൈ​സ​ൻ​സി​ല്ലാ​തെ​ ​ഓ​ടി​ച്ച​തി​നു​ള്ള​ ​പി​ഴ​ ​ചു​മ​ത്തി.​ ​വീ​ട്ടു​കാ​ർ​ ​അ​റി​യാ​തെ​യും​ ​മ​റ്റും​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി​ ​എ​ത്തു​ന്ന​വ​രും​ ​ഇ​തി​ലു​ണ്ട്. ലൈ​സ​ൻ​സി​ല്ലാ​തെ​ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​ര​ക്ഷി​താ​ക്ക​ളെ​ ​വ​ളി​ച്ചു​ ​വ​രു​ത്തി​ ​പൊ​ലീ​സ് ​ബോ​ധ​വ​ൽ​ക​ര​ണം​ ​ന​ട​ത്തി.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ,​ ​താ​ഴേ​ക്കോ​ട്,​ ​ആ​ന​മ​ങ്ങാ​ട്,​ ​അ​ങ്ങാ​ടി​പ്പു​റം,​ ​പ​രി​യാ​പു​രം​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​സ്‌​കൂ​ൾ​ ​പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സു​മേ​ഷ് ​സു​ധാ​ക​ര​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​സം​ഘ​ങ്ങ​ളാ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​ ​


ഹൈ​സ്‌​കൂ​ൾ,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പ​ലപ്പോ​ഴാ​യി​ ​സം​ഭ​വി​ച്ച​ ​അ​ടി​പി​ടി​ക​ളി​ൽ​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളു​മാ​യി​ ​വ​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​പ​ങ്കും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ടാ​റു​ണ്ട്.​ ​സ്‌​കൂ​ളി​ലേ​ക്ക് ​ലൈ​സ​ൻ​സി​ല്ലാ​ത്ത​വ​ർ​ ​വാ​ഹ​ന​വു​മാ​യി​ ​എ​ത്തി​ ​സ്‌​കൂ​ളി​നു​ ​സ​മീ​പം​ ​വീ​ടു​ക​ളി​ൽ​ ​സൂ​ക്ഷി​ക്കു​ക​യാ​ണ് ​പ​തി​വ്.​​ഇ​ത്ത​ര​ത്തി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​ത് ​ക​ണ്ടാ​ൽ​ ​വീ​ട്ടു​കാ​ർ​ക്കെ​തി​രെ​യും​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.