കേരള ബുക്ക് ഒഫ് റെക്കാഡ് നേടി 

Sunday 06 July 2025 2:35 AM IST

കുറിച്ചി : സംഗീത ദിനത്തോടനുബന്ധിച്ച് കുറിച്ചി കെ.എൻ.എം പബ്ലിക്ക് ലൈബ്രറി ഹാളിൽ പാത്താമുട്ടം രഘു അവതരിപ്പിച്ച സംഗീത പരിപാടിയ്ക്ക് കേരള ബുക്ക് ഒഫ് റെക്കോഡ് ലഭിച്ചു. ദൈവശകപഥ സഞ്ചലനം, ദൈവദശകം യോഗാ ഫ്യൂഷൻ, സർവമത പ്രാർത്ഥനയും അഖണ്ഡസംഗീതാർച്ചന എന്നിവ ഇതിനോടനുബന്ധിച്ചുണ്ടായിരുന്നു. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്, യുണൈറ്റഡ് റെക്കാഡ് ഫോറം അവാർഡ്‌ , വജ്രാലോക റെക്കോഡ് എന്നിവ രഘുവിന് ലഭിച്ചിട്ടുണ്ട്. വിവിധ വൃദ്ധസദനങ്ങളിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആശുപത്രികളിൽ സ്വാന്തന സംഗീതപരിപാടികളും നടത്തുന്നുണ്ട്.