ഷൈൻ ടോം നായകനായി മ്യൂസിക് വീഡിയോ 'ഗ്യാങ് ബി'

Sunday 06 July 2025 6:00 AM IST

ഷൈൻ ടോം ചാക്കോ നായകനായ ഗ്യാങ് ബി എന്ന മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. കമലിന്റെ ശിഷ്യനായ അഖിൽ അബ്ദുൾ ഖാദർ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ഈ മാസം അവസാനം റിലീസ് ചെയ്യും. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ ആണ്. ആഷിഖ് അബുവിന്റെ റൈഫിൾ ക്ളബിലെ റാപ്പ് സോംഗിലൂടെ ശ്രദ്ധേയനായ ഇമ്പച്ചിയാണ് ആലാപനം. സംഗീതം ഒരുക്കുന്നത് സൂരജ് കുറുപ്പ്. 'ആവേശം" സിനിമയിൽ തിളങ്ങിയ മിഥൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്നു.

അൻവർ ഷെരീഫ്, സോഹൻ സീനുലാൽ, ജോർഡി പൂഞ്ഞാർ, ആഷിഖ് എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം കണ്ണൻ പട്ടേരി, എഡിറ്റർ : സോണി വർഗീസ് ജോസ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ. ഗ്യാലറി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഷറഫ് പെരുമ്പാവൂർ ആണ് നിർമ്മാണം.