ദുരിതം വിതച്ച സർക്കാരെന്ന്
Sunday 06 July 2025 12:36 AM IST
പാലാ : സമസ്ത മേഖലകളിലും നാശവും ദുരിതവും വിതച്ച സർക്കാരാണ് പിണറായി വിജയന്റെതെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്രയ്ക്ക് കുറവിലങ്ങാട് ബസ് സ്റ്റാൻഡിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാണക്കാരി, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപ്പിള്ളി, ഉഴവൂർ, രാമപുരം, കടനാട്, കാരൂർ, പാലാ മണ്ഡലങ്ങളിലെ സ്വീകരണ യോഗങ്ങൾ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, അംഗങ്ങളായ ടി ജോസഫ്, ജാൻസ് കുന്നപ്പള്ളി എന്നിവർ ഉദ്ഘാടനം ചെയ്തു.