സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

Sunday 06 July 2025 12:37 AM IST

കോട്ടയം : കൂരോപ്പട പഞ്ചായത്തിലെ നാലാം വാർഡിലെ സ്മാർട്ട് വില്ലേജ് ഓഫീസിന്റ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യ്തു. ഏറ്റവും വേഗത്തിൽ വില്ലേജ് ഓഫീസുകളിലെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ അറുനൂറോളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായെന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ റവന്യൂ കാർഡ് രൂപത്തിലേക്ക് സമീപഭാവിയിൽ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. ചാണ്ടി ഉമ്മൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയ ആശാരിപ്പറമ്പിൽ വി.ജി ഗോപാലപിള്ളയുടെ മകൾ കാർത്യായനിഅമ്മയെ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിച്ചു.