പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

Sunday 06 July 2025 1:38 AM IST

ചിങ്ങവനം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിന് ഇടയാക്കിയ സർക്കാരിന്റെ അനാസ്ഥയിലും അഴിമതിയിലും പ്രതിഷേധിച്ച് ചിങ്ങവനം മണ്ഡലം യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. സമാപനയോഗം ഡി.സി.സി സെക്രട്ടറി അഡ്വ.ജോണി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിങ്ങവനം മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ വേഴയ്ക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി അരുൺ, പി.പി മോഹനൻ, കെ.കെ പ്രസാദ്, ബിജു എസ്.കുമാർ, ജെയ്ജു ജോസഫ്, കൗൺസിലർ സൂസൻ സേവിയർ, സാജൻ വാഴച്ചിറ, ടി.കെ പ്രസാദ്, അനീഷ് പാറപ്പറമ്പ്, കുഞ്ഞുമണി, അഭിഷേക് ബിജു, സ്റ്റീഫൻ, ചന്ദ്രൻ പിള്ള, ആന്റണി, തോമസ്, അലക്‌സ്, റെജി എന്നിവർ പങ്കെടുത്തു.