വീണ്ടുമെത്തുന്ന നിപ ഭീതി

Sunday 06 July 2025 3:24 AM IST


ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം​ സം​സ്ഥാ​നം​ വീ​ണ്ടും​ നി​പ​ ഭീ​തി​യി​ലാ​ണ്. പാ​ല​ക്കാ​ട്,​ മ​ല​പ്പു​റം​ സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടി​ നി​പ​ സ്ഥി​രീക​രി​ച്ച​തോ​ടെ​ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ നേ​തൃ​ത്വ​ത്തി​ൽ​ പ്ര​തി​രോ​ധം​ ക​ടു​പ്പി​ച്ചി​​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് നാ​ട്ടു​ക​ൽ​ സ്വ​ദേ​ശി​യാ​യ​ 3​8​കാ​രി​ക്കാ​ണ് പു​ണെ​യി​ലെ​ വൈ​റോ​ള​ജി​ ലാ​ബി​ലെ​ പ​രി​ശോ​ധ​ന​യി​ൽ​ രോ​ഗം​ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​ ഇ​വ​രെ​ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ​ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​. രോ​ഗ​ബാ​ധ​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​ രോ​ഗി​യു​മാ​യി​ സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് ക​ടു​ത്ത​ ജാ​ഗ്ര​താ​ നി​ർ​ദേ​ശം​ ന​ൽ​കി​യി​ട്ടു​ണ്ട്. 1​0​0​ല​ധി​കം​ പേ​ർ​ ഹൈ​ റി​സ്‌​ക് പ​ട്ടി​ക​യി​ലാ​ണു​ള്ള​ത്. ബ​ന്ധു​ക്ക​ളും​ യു​വ​തി​ ചി​കി​ത്സ​ തേ​ടി​യ​ ആ​ശു​പ​ത്രി​ക​ളി​ലെ​ ഡോ​ക്ട​ർ​മാ​രും​ ജീ​വ​ന​ക്കാ​രു​മ​ട​ക്കം​ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാ​ട്ടു​ക​ൽ​ കി​ഴ​ക്കു​പു​റം​ ക​ണ്ടെ​യ്ന്റ്‌​മെ​ന്റ് സോ​ണാ​യി​ പ്ര​ഖ്യാ​പി​ച്ചു​. മൂ​ന്നു​കി​ലോ​മീ​റ്റ​ർ​ പ​രി​ധി​യി​ലാ​ണ് നി​യ​ന്ത്ര​ണം​. യു​വ​തി​ക്ക് എ​വി​ടെ​ നി​ന്നാ​ണ് രോ​ഗം​ ബാ​ധി​ച്ച​ത് എ​ന്ന് വ്യ​ക്ത​മ​ല്ല​.
​ക​ടു​ത്ത​ പ​നി​യും​ ശ്വാ​സ​ത​ട​സ​വും​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ യു​വ​തി​ വെ​ന്റി​ലേ​റ്റ​റി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ​ നി​യ​ന്ത്രി​ത​മേ​ഖ​ല​യി​ൽ​ ക​ട​ക​ൾ​ രാ​വി​ലെ​ എ​ട്ടു​ മു​ത​ൽ​ ആ​റു​വ​രെ​ മാ​ത്ര​മാ​യി​രി​ക്കും​. മാ​സ്‌​ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. യു​വ​തി​യു​ടെ​ സ​മ്പ​ർ​ക്ക​ പ​ട്ടി​ക​യി​ൽ​ ആ​ർ​ക്കും​ രോ​ഗ​ല​ക്ഷ​ണ​മി​ല്ല​. അ​തേ​സ​മ​യം​,​ കോ​ഴി​ക്കോ​ട് മ​സ്തി​ഷ്‌​ക​ മ​ര​ണം​ സം​ഭ​വി​ച്ച​ പെ​ൺ​കു​ട്ടി​ക്കും​ നി​പ​ ബാ​ധ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ​ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ​ പോ​സ്റ്റ്‌​മോ​ർ​ട്ടം​ ചെ​യ്ത​ മ​ല​പ്പു​റം​ മ​ങ്ക​ട​ സ്വ​ദേ​ശി​നി​യാ​യ​ 1​8​കാ​രി​ക്കാ​ണ് പ്രാ​ഥ​മി​ക​ പ​രി​ശോ​ധ​ന​യി​ൽ​ നി​പ​ സ്ഥി​രീ​ക​രി​ച്ച​ത്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി​ സാ​മ്പി​ൾ​ പൂ​ണെ​ വൈ​റോ​ള​ജി​ ലാ​ബി​ലേ​ക്ക് അ​യ​ച്ചു​. ഈ​ മാ​സം​ ഒ​ന്നി​നാ​ണ് 18​കാ​രി​ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ​ മ​രി​ച്ച​ത്. ഇവിടേക്ക് എ​ത്തു​മ്പോ​ൾ​ മ​സ്തി​ഷ്‌​ക​മ​ര​ണം​ സം​ഭ​വി​ച്ചി​രു​ന്നു​. രോ​ഗ​ല​ക്ഷ​ങ്ങ​ളോ​ടെ​ കോ​ട്ട​യ്ക്ക​ലി​ലെ​ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ​ ക​ഴി​ഞ്ഞ​ മാ​സം​ 2​8​നാ​ണ് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടെ​ വൈ​റോ​ള​ജി​ ലാ​ബി​ൽ​ ന​ട​ത്തി​യ​ പ​രി​ശോ​ധ​നാ​ഫ​ലം​ പോ​സി​റ്റീ​വാ​യ​തി​നാ​ൽ​ പോ​സ്റ്റു​മോ​ട്ടം​ ന​ട​ത്തി​യ​ ഡോ​ക്ട​ർ​മാ​രും​ ജീ​വ​ന​ക്കാ​രും​ നി​രീ​ക്ഷ​ണ​ത്തി​ൽ​ തു​ട​രു​ക​യാ​ണ്. ​ സ്വ​കാ​ര്യ​ ആ​ശു​പ​ത്രി​യി​ൽ​ പ്ര​വേ​ശി​പ്പി​ക്കും​ മു​മ്പ് യു​വ​തി​ മ​ണ്ണാ​ർ​ക്കാ​ട്,​ പാ​ലോ​ട്,​ ക​രി​ങ്ക​ല്ല​ത്താ​ണി​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ സ്വ​കാ​ര്യ​ ക്ലി​നി​ക്കു​ക​ളി​ൽ​ ചി​കി​ത്സ​തേ​ടി​യി​രു​ന്നു​. നാ​ട്ടു​ക്ക​ൽ​ കി​ഴ​ക്കും​പ​റം​ മേ​ഖ​ല​യി​ലെ​ മൂ​ന്ന് കി​ലോ​മീ​റ്റ​ർ​ പ​രി​ധി​ ക​ണ്ടൈ​ൻ​മെ​ന്റ് സോ​ണാ​യി​ പ്ര​ഖ്യാ​പി​ച്ചു​.
​2​0​1​8​ മേ​യ് മാ​സ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ​ കേ​ര​ള​ത്തി​ൽ​ ആ​ദ്യ​മാ​യി​ നി​പ​ സ്ഥി​രീ​ക​രി​ച്ച​ത്. ആ വർഷം കോ​ഴി​ക്കോ​ട്,​ മ​ല​പ്പു​റം​ ജി​ല്ല​ക​ളി​ലെ​ 17​ പേ​ർ​ക്കാ​ണ് ഒ​ന്നി​ന് പു​റ​കെ​ ഒ​ന്നാ​യി​ ജീ​വ​ൻ​ ന​ഷ്ട​മാ​യ​ത്. തീ​ർ​ത്തും​ അ​പ്ര​തീ​ക്ഷി​ത​മാ​യി​ ഒ​രു​ മേ​ഖ​ല​യി​ൽ​ വ്യാ​പി​ച്ച് ആ​ പ്ര​ദേ​ശ​ത്തു​ മാ​ത്രം​ ഒ​തു​ങ്ങി​നി​ന്ന് കു​റ​ച്ച് ആ​ളു​ക​ളെ​ ബാ​ധി​ച്ച് ഏ​താ​നും​ ആ​ഴ്ച​ക​ൾ​ക്ക​കം​ സ്വാ​ഭാ​വി​ക​മാ​യി​ കെ​ട്ട​ട​ങ്ങു​ക​യും​ ചെ​യ്യു​ന്ന​ പ​ക​ർ​ച്ച​വ്യാ​ധി​യാ​യാ​ണ് നി​പ​ രോ​ഗം​ എ​ന്നാ​ണ് പൊ​തു​വെ​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ​ ഒ​രു​ പാ​രി​സ്ഥി​തി​ക​മേ​ഖ​ല​യി​ൽ​ നി​പ​ ഒ​രു​ ത​വ​ണ​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടാ​ൽ​ പി​ന്നീ​ടു​ള്ള​ വ​ർ​ഷ​ങ്ങ​ളി​ലും​ പ്ര​സ്തു​ത​ മേ​ഖ​ല​യി​ൽ​ നി​പ​ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​നു​ള്ള​ സാ​ദ്ധ്യ​ത​ കൂ​ടു​ത​ലാ​ണ​ന്ന് നി​പ​ വൈ​റ​സി​ന്റെ​ വ്യാ​പ​ന​രീ​തി​യെ​ പ​റ്റി​ പ​ഠി​ച്ച​ ഗ​വേ​ഷ​ണ​ങ്ങ​ൾ​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണിത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് നാലു മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാവാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപുരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കകം അബോധാവസ്ഥയിലെത്താനും സാദ്ധ്യതയുണ്ട്. രോഗസ്ഥിരീകരണം തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആർ.ടി.പി.സി.ആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

മുൻകരുതലുകൾ

 കൃത്യമായി മാസ്‌ക് ധരിക്കുക

 സാമൂഹിക അകലം പാലിക്കുക

 ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുക

 രോഗിയുടെ വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കുക.

പകരുന്നതെങ്ങനെ

 രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായുവിലൂടെ പകരും.

 രോഗിയുടെ സ്രവങ്ങളിലൂടെ.

 രോഗി കൈകാര്യം ചെയ്ത സാധനങ്ങളിലൂടെ (സോപ്പ്, വസ്ത്രം തുടങ്ങിയവ)

 രോഗാണു വാഹകരായ വവ്വാലുകളിൽ നിന്ന് മറ്റ് ജന്തുക്കളിലേക്കും മനുഷ്യരിലേക്കും.