സഹകരണ ദിനാഘോഷം
Sunday 06 July 2025 12:08 AM IST
പരുത്തുംപാറ : അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് ജില്ലാതല ഉദ്ഘാടനം പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ ബാങ്ക് പ്രസിഡന്റ് കെ.ജെ അനിൽകുമാർ അവാർഡ് നൽകി ആദരിച്ചു. പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ ആശംസ പറഞ്ഞു. ബോർഡ് അംഗം കെ.എസ് സജീവ് സ്വാഗതവും, കെ.ഐ കൊച്ചുമോൻ നന്ദിയും പറഞ്ഞു.