സ്വകാര്യബസ് പണിമുടക്കിന് പിന്തുണ

Saturday 05 July 2025 8:16 PM IST

കാഞ്ഞങ്ങാട്: വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് നൂറു ശതമാനം വർദ്ധിപ്പിക്കണമന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് എട്ടിന് നടക്കുന്ന സ്വകാര്യ ബസ് സമരത്തിനു ഹൊസദുർഗ് താലൂക്ക് ബസ് ഉടമസ്ഥ സംഘം പൂർണ പിന്തുണ പ്രഖ്യാപിച്ചു.ഹോസ്ദുർഗ് താലൂക്കിലെ മുഴുവൻ ബസ്സുകളും സർവീസ് നിർത്തിവെച്ചു കൊണ്ടുള്ള സൂചന പണിമുടക്കിൽ അണിചേരുമെന്ന് ഹോസ്ദുർഗ് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽബോഡിയോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് എം.ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.വി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.ലക്ഷ്മണൻ, സംസ്ഥാനകമ്മിറ്റി മെമ്പർ സത്യൻ പൂച്ചക്കാട്, വൈസ് പ്രസിഡന്റ് ടി.പി.കുഞ്ഞികൃഷ്ണൻ, ജോയിൻ സെക്രട്ടറിമാരായ വി.രതീഷ് കുമാർ, ജിതേഷ് എന്നിവർ സംസാരിച്ചു. താലൂക്ക് ട്രഷറർ കെ.വി.രവി നന്ദി പറഞ്ഞു.