മുസ്ലീം യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു

Saturday 05 July 2025 8:20 PM IST

തളിപ്പറമ്പ്: .കോട്ടയം ഗവ മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം ഇടിഞ്ഞ് വീണ് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് തളിപ്പറമ്പിൽ യൂത്ത് ലീഗ് ദേശീയ പാത ഉപരോധിച്ചു.തളിപ്പറമ്പ് കെ.എസ്.ഇ.ബി ജംഗ്ഷന് സമീപം പ്രകടനമായി എത്തിയാണ് ദേശീയ പാത ഉപരോധിച്ചത്. ഉപരോധത്തിന് യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ, ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, എൻ.യു.ഷഫീക്ക് , എൻ.എ.സിദ്ദിഖ്, ഹനീഫ മദ്രസ, കെ.അഷറഫ്, അജ്മൽ പാറാട്, ഷബീർ മുക്കോല എന്നിവർ നേതൃത്വം നൽകി. തളിപ്പറമ്പ് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.