കണ്ണോത്ത് തറവാട്ടിൽ കെ.കരുണാകരൻ അനുസ്മരണം

Saturday 05 July 2025 8:24 PM IST

ചിറക്കൽ : ലീഡർ കെ. കരുണാകരന്റെ 107ാം ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ലീഡറുടെ ജന്മഗൃഹമായ ചിറക്കൽ കണ്ണോത്ത് തറവാട്ടുവീട്ടിൽ അനുസ്മരണം നടത്തി. കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷൻ ചെയർമാൻ കാപ്പാടൻ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജനറൽ കൺവീനർ രാജേഷ് പാലങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് എൻ.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.സുകുമാരൻ, സി ടി.അമീറലി, വി.മഹമ്മൂദ്, പി.കുട്ടികൃഷ്ണൻ, കെ.ഷാജിലാൽ , ഷമീർ പള്ളിപ്രം, എൻ.അനന്തൻ, കെ.രാജേഷ്, പി.ജയചന്ദ്രൻ, സതീശൻ കുറ്റിയാട്ടൂർ, ഇ.ജി.ഗംഗാധരൻ, പി.സുധാകരൻ, കുടുംബാംഗങ്ങളായ കെ.രാമകൃഷ്ണൻ, കെ.വിശ്വനാഥൻ, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.