നഗരസഭയ്ക്ക് നീന്തൽ കുളം നിർമ്മിക്കാൻ സ്ഥലം നല്കി.
Saturday 05 July 2025 8:28 PM IST
കൂത്തുപറമ്പ്: മൂര്യാട് വയൽ ഭാഗത്ത് കൂത്തുപറമ്പ് നഗരയിലെ 11ാം വാർഡിൽ നീന്തൽകുളത്തിന് സൗജന്യമായി സ്ഥലം നൽകി മൂര്യാട്ടെ ഷമീർ ഞള്ളേക്കണ്ടി. സ്ഥലത്തിന്റെ ആധാരം നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ.ഷമീറും വാർഡ് കൺവീനർ കെ.രാജനും ചേർന്ന് കെ.പി.മോഹനൻ എം.എൽ.എയ്ക്ക് കൈമാറി. കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി.സുജാത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ആമ്പിലാടും തൃക്കണ്ണാപുരത്തും മൂര്യാടും ഉൾപ്പെടെ നിലവിൽ നഗരസഭയുടെ ഉടമസ്ഥതയിൽ കുളങ്ങൾ ഉണ്ട്.എന്നാൽ നഗരസഭയ്ക്ക് എവിടെയും നീന്തൽകുളം ഇല്ലാത്തത് പരിശീലനത്തെ അടക്കം ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് നീന്തൽകുളത്തിനായി സ്ഥലം ലഭ്യമാക്കിയത്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നീന്തൽകുളം യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.