പ്രതിഷേധ റാലി നടത്തും

Sunday 06 July 2025 12:07 AM IST

തൃശൂർ: കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ സംസ്ഥാന ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് 7,8 തീയതികളിൽ പഞ്ചായത്ത് തല വിളംബര ജാഥകളും പന്തംകൊളുത്തി പ്രകടനവും നടത്തും. 9 ന് പണിമുടക്ക് ദിവസം രാവിലെ 10 ന് വിവിധ സ്ഥലങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ റാലിയും നടക്കും. പട്ടാളം റോഡിലെ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്കാണ് റാലി. പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി ഭാരവാഹികൾ അഭ്യർത്ഥിച്ചു. ലേബർ കോഡുകൾ പിൻവലിക്കുക, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ തൊഴിലാളികൾക്കും സാമൂഹ്യ പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് യു.പി.ജോസഫ്, കെ.ജി.ശിവാനന്ദൻ, എം.കെ.തങ്കപ്പൻ, കെ.എസ്.ജോഷി, എ.എസ്.രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.