ദർശനം സംവിധാനം പുനസ്ഥാപിക്കും
Sunday 06 July 2025 12:13 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പ്രദേശവാസികൾക്ക് നേരത്തെയുണ്ടായിരുന്ന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ ധാരണയായതായി ക്ഷേത്ര പ്രാദേശിക സമിതി നേതാക്കൾ അറിയിച്ചു. ഇന്നു മുതൽ അയ്യപ്പ ക്ഷേത്രത്തിന്റെ നടയിലൂടെ തന്നെ പ്രാദേശിക ക്യൂ കടത്തിവിടും. പ്രാദേശിക ക്യൂവിന്റെ സമയത്ത് ടോക്കൺ അടക്കം മറ്റാരെയും അതുവഴി കടത്തി വിടില്ല. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരും സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ. സൂരജ് എന്നിവരുമായി ക്ഷേത്ര പ്രാദേശിക സമിതി നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് പ്രാദേശിക സമിതി നേതാക്കളായ ജി.കെ. പ്രകാശൻ, ബിന്ദു നാരായണൻ, കെ. മുരളീധരൻ, മുരളീധര കൈമൾ എന്നിവർ അറിയിച്ചു.