സി.പി.ഐ ജില്ലാ സമ്മേളനം സാംസ്‌ക്കാരികോത്സവത്തിന് തുടക്കമായി

Sunday 06 July 2025 12:14 AM IST
സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം മന്ത്രി പി.പ്രസാദ് ഉ്ഘാടനം ചെയ്യുന്നു

ടി.എൻ.നമ്പൂതിരി പുരസ്‌കാരം ബാബു വൈലത്തൂരിന് സമ്മാനിച്ചു

ഇരിങ്ങാലക്കുട: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവത്തിന് തുടക്കം. ഇന്നലെ ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി കുട്ടംകുളം സമര സ്മാരക സ്തൂപം കൃഷി മന്ത്രി പി.പ്രസാദ് അനാച്ഛാദനം ചെയ്തു. ടി.എൻ.നമ്പൂതിരി പുരസ്‌കാര സമർപ്പണവും സാഹിത്യോത്സവവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.ദാമോദരന്റെ 'പാട്ടബാക്കി' എന്ന രാഷ്ട്രീയ നാടകം പുനരാവിഷ്‌കരിച്ച യുവ സംവിധായകൻ ബാബു വൈലത്തൂരിനെ പുരസ്‌കാരം നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാർ, ലിസി, ഡോ. വത്സലൻ വാതുശ്ശേരി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ.രമേഷ് കുമാർ, സംസ്ഥാന കൗൺസിലംഗം വി.എസ്.സുനിൽകുമാർ,കെ.പി.സന്ദീപ്, സംഘാടക സമിതി കൺവീനർ ടി.കെ.സുധീഷ്,കെ.ശ്രീകുമാർ , കെ.എസ്.ജയ,അഡ്വ. രാജേഷ് തമ്പാൻ എന്നിവർ പങ്കെടുത്തു.

സാംസ്‌കാരിക ബോധം ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠമാണെന്നും ബഹുസ്വരതയെ കാത്തുസൂക്ഷിക്കാൻ സാഹിത്യലോകം വഹിക്കുന്ന പങ്ക് ജനാധിപത്യ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്നതാണ്.

( പി.പ്രസാദ് ,കൃഷി മന്ത്രി)

സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ൽ​ ​ഇ​ന്ന്

ഇ​രി​ങ്ങാ​ല​ക്കു​ട​:​ ​സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഏ​ഴി​ന് ​ല​ഹ​രി​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​പ്ര​ഭാ​ത​ ​ന​ട​ത്തം​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ൾ​ ​മു​ൻ​ ​നാ​യ​ക​ൻ​ ​ജോ​പോ​ൾ​ ​അ​ഞ്ചേ​രി​ ​ഫ്‌​ളാ​ഗ് ​ഓ​ഫ് ​ചെ​യ്യും.​ ​കു​ട്ടം​കു​ളം​ ​മു​ത​ൽ​ ​അ​യ്യ​ങ്കാ​വ് ​മൈ​താ​നം​ ​വ​രെ​യാ​ണ് ​കൂ​ട്ട​ന​ട​ത്തം.​ ​വൈ​കീ​ട്ട് ​നാ​ലി​ന് ​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സം​ഗ​മം​ ​ന​ട​ക്കും. വൈ​കീ​ട്ട് ​നാ​ലി​ന് ​മു​നി​സി​പ്പ​ൽ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ ​യു​വ​ജ​ന​ ​സം​ഗ​മ​ത്തി​ൽ,​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​അ​ഭി​ഷാ​ഷ് ​മോ​ഹ​ൻ​ ​മോ​ഡ​റേ​റ്റ​റാ​കും. എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ ​ജി​സ്‌​മോ​ൻ,​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​ ​സ​നോ​ജ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​അ​ബി​ൻ​ ​വ​ർ​ക്കി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ബി​നോ​യ് ​ഷ​ബീ​ർ​ ​സ്വാ​ഗ​ത​വും​ ​മി​ഥു​ൻ​ ​പോ​ട്ടോ​ക്കാ​ര​ൻ​ ​ന​ന്ദി​യും​ ​പ​റ​യും.​ ​തു​ട​ർ​ന്ന് ​രാ​ഗ​വ​ല്ലി​ ​ദ​ ​ആ​ർ​ട്ട് ​ഓ​ഫ് ​മ്യൂ​സി​ക്ക് ​ടീ​മി​ന്റെ​ ​ലൈ​വ് ​മ്യൂ​സി​ക് ​ബാ​ൻ​ഡ് ​അ​ര​ങ്ങേ​റും.