വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
Sunday 06 July 2025 12:32 AM IST
അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഭരണസമിതിയംഗം ഷൈല കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ ജോർജ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനും എഴുത്തുകാരനുമായ രഞ്ജിത് മോഹൻ പെരിങ്ങഴ അനുസ്മരണ പ്രഭാഷണം നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ജയൻ, ടി.കെ. ശശിധരൻ, കെ.എസ്. തങ്കപ്പൻ, വി. സിന്ധു എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ, എം.എൻ. വിജു എന്നിവർ നേതൃത്വം നൽകി.