സഹകരണദിനം ആചരിച്ചു
തൊടുപുഴ: തൊടുപുഴ സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ ദിനാചരണം നടത്തി. ചെറുകിട വ്യവസായ സഹകരണ സംഘം ഹാളിൽ ചേർന്ന യോഗം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺ ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ മുൻ ചെയർമാന്മാരായ വി.വി മത്തായി, തോമസ് മാത്യു കക്കുഴി, കെ. സുരേഷ് ബാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സഹകരണ ദിനത്തോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ സ്റ്റാമ്പ് എം.ടി. ജോണി പ്രകാശനം ചെയ്തു. മെച്ചപ്പെട്ട ലോക സൃഷ്ടിക്ക് സഹകരണ പ്രസ്ഥാനം എന്ന വിഷയത്തിൽ പി.ബി. ഉണ്ണികൃഷ്ണൻ ക്ലാസ് നയിച്ചു. സഹകരണ സംഘം അസി. രജിസ്ട്രാർ വി.എൻ. ഗീത, അസി. ഡയറക്ടർ പി.ആർ. ശാലിനി, യൂണിയൻ ഭരണസമിതി അംഗങ്ങളായ സി.പി. കൃഷ്ണൻ, ടോമി കാവാലം, ടോണി കുര്യാക്കോസ്, ടോമിച്ചൻ മുണ്ടുപാലം, നസീർ സി.എം, സഖറിയ എം, കൃഷ്ണൻ കണിയാപുരം, ടോം തോമസ്, അഡ്വ. ജോൺസൺ, ബിജു മാത്യു എന്നിവർ സംസാരിച്ചു.