പഠനത്തിലൂടെ സ്വയംതൊഴിൽ പരിലീലനം നേടി ഈ മിടുക്കന്മാർ

Sunday 06 July 2025 1:42 AM IST
തങ്ങൾ നിർമ്മിച്ച എക്സ്റ്റൻഷൻ ബോർഡുകളുമായി വിദ്യാർത്ഥികൾ

അടിമാലി: പഠനത്തോടൊപ്പം തൊഴിൽ പഠിച്ച് സ്വയം പര്യാപ്തരാവുകയാണ് അമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ ബാച്ചിലെ വിദ്യാർത്ഥികൾ. വ്യത്യസ്ത കോമ്പിനേഷനിലുള്ള എക്സ്റ്റൻഷൻ ബോർഡുകളാണ് ഈ വർഷം കുട്ടികൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 300 രൂപ മുതൽ 1000 രൂപ വരെയുള്ള എക്സ്റ്റൻഷൻ ബോർഡുകളാണ് കുട്ടികൾ നിർമ്മിക്കുന്നത്. വിലക്കുറവും ഗുണമേന്മയുമുള്ള ഈ ബോർഡുകൾക്ക് ഇപ്പോൾ ഉപഭോക്താക്കൾ ഏറെയാണ്. ഇതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം സ്‌കൂളിലെ ലാബിൽ മറ്റ് പ്രോജക്ടുകൾ നിർമിക്കുന്നതിന് വേണ്ടിയാണ് വിനിയോഗിക്കുന്നത്. പ്രവർത്തനങ്ങൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ എം.എസ്. അജി, കോഴ്സ് അദ്ധ്യാപകരായ നിഥിൽ നാഥ് പി.എസ്, അശ്വതി കെ.എസ്, അജയ് ബി എന്നിവർ നേതൃത്വം നൽകുന്നു.