കെ.എസ്.ആർ.ടി.സി ബസിലേക്ക് മരചില്ല വീണ് മുൻ ഗ്ലാസ് തകർന്നു

Sunday 06 July 2025 12:44 AM IST
മരക്കൊമ്പ് വീണ് മുൻഭാഗത്തെ ഗ്ലാസ് തകർന്ന കെ.എസ്.ആർ.ടി.സി ബസ്

കുമളി: കെ.എസ്.ആർ.ടി.സി ബസിലേക്ക് വീണ മരത്തിന്റെ ചില്ലകൊണ്ട് വാഹനത്തിന്റെ മുൻ ഗ്ലാസ് തകർന്നു. ഇന്നലെ രാവിലെ 11ന് കുമളി ഡിപ്പോയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ബസിന്റെ മുൻഗ്ലാസിലാണ് മരച്ചില്ല വീണത്. കുമളി ചെളിമടയ്ക്ക് സമീപം 11.20നാണ് അപകടം നടന്നത്. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും തന്നെ പരിക്കില്ല.