പട്ടം ഗവ.സ്കൂളിൽ ബഷീർ അനുസ്മരണം
Sunday 06 July 2025 3:48 AM IST
ശ്രീകാര്യം: പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗവും മലയാളം ക്ലബും സംയുക്തമായി ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.വൈസ് പ്രിൻസിപ്പൽ സജീവ്കുമാർ നേതൃത്വം നൽകി. ബഷീറിന്റെ പ്രധാന രചനകളിലെ സ്ത്രീ കഥാപാത്രങ്ങളായ നാരായണി,സുഹറ,പാത്തുമ്മ ,ഭാർഗവി,ജമീല, റോസമ്മ,സൈനബ തുടങ്ങിയ വേഷങ്ങളിട്ട് വിദ്യാർത്ഥികൾ വേദിയിലെത്തി.ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഹാഷിർഷാ ബഷീറായി. ബഷീർ കൃതികളുടെ മികച്ച ആസ്വാദന കുറിപ്പിന് സമ്മാനവും നൽകി.സജയ് നാരായണൻ,സുലേഖ, ലിൻഡ മാത്യു ,ദീപ.ഒ,ബിന്ദുജോൺ,ബിജി മാത്യു,ശ്രീജ.എ.എസ്,പ്രീത.ആർ.നായർ,സ്വപ്ന,സീമ തുടങ്ങിയവർ പങ്കെടുത്തു.