ലീഡറുടെ ജന്മദിനം ആഘോഷിച്ചു

Sunday 06 July 2025 3:48 AM IST

തിരുവനന്തപുരം: ലീഡർ കെ.കരുണാകരന്റെ ജന്മദിനാഘോഷം വേങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ലീഡറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച അനുസ്‌മരണ ചടങ്ങ് ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ ആർ.എസ്.വിനോദ് മണി ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് എം.ആർ.ഷാനവാസ് അദ്ധ്യക്ഷനായി. ഡി.സി.സി.മെമ്പർ തോന്നയ്ക്കൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ നിസാർ ക്രസന്റ് സ്വാഗതവും ഷംനാദ് നന്ദിയും പറഞ്ഞു. വാർഡ് പ്രസിഡന്റുമാരായ പാറയിൽ രാജൻ,അഷ്രഫ് തോപ്പുവിള,​ഐ.എൻ.ടി.യു.സി ഭാരവാഹികളായ അജയൻ, ത്യാഗരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.