കാറ്ററിംഗ് നടത്തിപ്പുകാരുടെ പ്രതിഷേധ മാർച്ച് 8ന്
Sunday 06 July 2025 2:49 AM IST
കല്ലമ്പലം: കാറ്ററിംഗ് വ്യവസായത്തിലെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിപ്പുകാരും അനുബന്ധ പ്രവർത്തകരും 8ന് സെക്രട്ടേറിയറ്റ് നടയിൽ പ്രതിഷേധ മാർച്ച് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ,എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്,ജനറൽ സെക്രട്ടറി റോബിൻ.കെ.പോൾ,ട്രഷറർ ശ്രീവത്സൻ,നേതാക്കളായ ബാദുഷ കടലുണ്ടി,വി.കെ.വർഗീസ്,ഏലിയാസ് കുട്ടി,ടി.കെ.രാധാകൃഷ്ണൻ,ജിജിൻ മത്തായി,ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുക്കും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എസ്.മാത്യു,സംസ്ഥാന സെക്രട്ടറി കെ.കെ.കബീർ,സംസ്ഥാന ഭരണസമിതിയംഗം സുനുകുമാർ.വി,
ജില്ലാ ജനറൽസെക്രട്ടറി കെ.ജി.സുധാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.