ആരോഗ്യമന്ത്രിയുടെ രാജി: യൂത്ത് ലീഗ് മാർച്ചിൽ നേരിയ സംഘർഷം
Sunday 06 July 2025 12:51 AM IST
തൊടുപുഴ: ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഉപരോധത്തിൽ നേരിയ സംഘർഷം. മങ്ങാട്ടുകവലയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതാണ് നേരിയ സംഘർഷത്തിൽ കലാശിച്ചത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ഉപരോധസമരം മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ടി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് എം.എ. സബീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ കപ്രാട്ടിൽ സ്വാഗതം ആശംസിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീർ മുഖ്യ പ്രഭാഷണം നടത്തി.