അഗ്രോ ഫോറസ്റ്റ് പ്രോജക്ട്
Sunday 06 July 2025 2:51 AM IST
തിരുവനന്തപുരം: വേൽ ഫിസിയോതെറാപ്പി കൺസൾട്ടൻസിയുമായി സഹകരിച്ച് ട്രിവാൻഡ്രം റീജൻസി ലയൺസ് ക്ലബ് മാറനല്ലൂർ പഞ്ചായത്തിൽ രണ്ട് ഏക്കറിൽ അഗ്രോ ഫോറസ്റ്റ് പദ്ധതി ആരംഭിച്ചു. പദ്ധതികളുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.
ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി.ജോബ് മുഖ്യാതിഥിയായിരുന്നു. വെയിൽ കൺസൾട്ടൻസി സ്ഥാപകൻ ഡോ.ശ്രീകേഷ്, ക്ലബ് പ്രസിഡന്റ് ആർ.ഉണ്ണിക്കൃഷ്ണൻ നായർ,സെക്രട്ടറി പ്രദീപ് വി.കെ,ട്രഷറർ അജികുമാർ.വി,സെക്രട്ടറി ജനറൽ വി.സുരേഷ് കുമാർ,ഡിസ്ട്രിക് സെക്രട്ടറിമാരായ ജെറോ വർഗീസ്,ജയരാജ്,ബിജു കുമാർ.ടി,മധുസൂദനൻ നായർ,സേതുമാധവൻ എന്നിവർ പങ്കെടുത്തു.