കുറ്റക്കാരെ പുറത്താക്കണം: യൂത്ത് കോൺഗ്രസ്
Sunday 06 July 2025 1:53 AM IST
അടിമാലി: നവജാത ശിശു മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഡോക്ടറെയും നഴ്സുമാരെയും മാറ്റിനിറുത്തി അന്വേഷണം നടത്തണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടിമാലി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ സമരം നടത്തി. കുട്ടി മരിക്കുകയും മാതാവ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തത് താലൂക്ക് ആശുപത്രിയിൽ ഇവരെ ചികിത്സിച്ച ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണെന്ന് യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് അലൻ നിഥിൻ സ്റ്റീഫൻ ആരോപിച്ചു. സമരക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.