ഗാന്ധിയൻ പി.ഗോപിനാഥൻ നായർ അനുസ്‌മരണം
Sunday 06 July 2025 2:55 AM IST
ശ്രീകാര്യം: ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീകാര്യം അസീസി നികേതൻ ഓർഫനേജിൽ നടന്ന അനുസ്‌മരണവും അന്നദാനചടങ്ങും ഡോ.സൂസെപാക്യം ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ,മുരുക്കുംപുഴ ഇടവക വികാരി ഫാ.ഡോ.ജോർജ് ഗോമസ്,ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി മുരുക്കുംപുഴ സി.രാജേന്ദ്രൻ,ജോയിന്റ് സെക്രട്ടറിമാരായ വി.സുകുമാരൻ,എം.എം.ഉമ്മർ,കേരള സർവോദയ മണ്ഡലം സെക്രട്ടറി കാട്ടായിക്കോണം ശശിധരൻ,ആർ.നാരായണൻ തമ്പി,സുനീതി ടി.ആർ എന്നിവർ സംസാരിച്ചു.