പ്രതിഷേധ മാർച്ച്
Sunday 06 July 2025 2:55 PM IST
തിരുവനന്തപുരം: വീണാ ജോർജ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കേരള ഡെമോക്രാറ്റിക് യൂത്ത് ഫോറം സംസ്ഥാന പ്രസിഡന്റ് അമൽ.എ.എസിന്റെ നേതൃത്വത്തിൽ മന്ത്രി മന്ദിരത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കേരള ഡെമോക്രാറ്റിക് പാർട്ടി രക്ഷാധികാരി സലിം പി.മാത്യു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കടകംപള്ളി സുകു,സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകരപിള്ള,സംസ്ഥാന ജനറൽ സെക്രട്ടറി ലതാമേനോൻ,ജില്ലാ പ്രസിഡന്റ് ശരൺ ജെ.നായർ,സംസ്ഥാന സെക്രട്ടറിമാരായ പ്രകാശ് കുമാർ,ഷിബുലാൽ,വനിതാ പ്രസിഡന്റ് അഡ്വ.സുജാലക്ഷ്മി,യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് സീമ,അരുൺ സബിത,ശിവകുമാർ,ലിധിൻ തുടങ്ങിയവർ സംസാരിച്ചു.