കരുതൽ തടങ്കലിലാക്കി

Sunday 06 July 2025 1:02 AM IST

കുളത്തൂർ: രാജ്യത്ത് മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അനധികൃത കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പിറ്റ് എൻ.ഡി.പി.സി നിയമപ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി.

കുളത്തൂർ കരിമണൽ കിഴക്കുംകര തട്ടാക്കുടി തിരുവോണം വീട്ടിൽ സഞ്ജുവാണ് (27) കരുതൽ തടങ്കലിലായത്.സിറ്റി പൊലീസ് കമ്മിഷണറുടെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം സൈബർ സിറ്റി എസി.പിയുടെ നേതൃത്വത്തിന് തുമ്പ എസ്.എച്ച്.ഒ അനിൽകുമാർ,സി.പി.ഒമാരായ വിപിൻ,സജാദ് ഖാൻ,ഷാജു,രാഹുൽ,അൽത്താഹിർ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലാക്കി. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡിലും,തുമ്പ പൊലീസ് സ്റ്റേഷനിലും നിരവധി എം.ഡി.എം.എ കേസുകളിൽ പ്രതിയാണ് സഞ്ജു.