25പേർ ബി.ജെ.പിയിൽ ചേർന്നു
Sunday 06 July 2025 12:00 AM IST
കൊരട്ടി: മണ്ഡലം പരിധിയിൽപ്പെട്ട വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് 25 പേർ ബി.ജെ.പിയിൽ ചേർന്നു. ഇതോട് അനുബന്ധിച്ച് ഏദൻസ് ഹാളിൽ നടന്ന വികസിത ഭാരതം സങ്കൽപ്പ സഭ ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. വൈസ് പ്രസിഡന്റ്് അജീഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എ.സുരേഷ്, സരസ്വതി രവി, അനീഷ് ചെന്താമര, എം.ജി.മനോജ് എന്നിവർ പ്രസംഗിച്ചു. മാൻകി ബാത്ത് 100 ശതമാനം നേടിയ പഞ്ചായത്തിന് ആദരം നൽകി.